Search This Blog

Friday, October 29, 2010

പ്രണയം ഒരു മഹാകാവ്യം

പ്രണയം ഒരു മഹാകാവ്യം  http://malayalam.webdunia.com/img/cm/searchGlass_small.png
തിങ്കള്‍, 16 ഓഗസ്റ്റ് 2010( 15:12 IST )


ഹൃദയം കൊണ്ടെഴുതുന്ന കവിതയാണ് ദാമ്പത്യം. കവിക്ക് പിഴച്ചിട്ടില്ല, പ്രണയാമൃതമായ ഭാഷതന്നെയാണ് അതില്പൂര്ണമായും ഉപയോഗിച്ചിരിക്കുന്നത്. അര്ത്ഥം അനര്ത്ഥമായി കാണാതിരിക്കുകയും അക്ഷരത്തെറ്റ് വരുത്താതിരിക്കുകയും ചെയ്താല്അത് തീര്ച്ചയായും ഒരു മഹാകാവ്യമാകും.

പ്രണയം ഒരു കലയാണ്. അഭൌമമായ ഒരു സൌന്ദര്യം അതില്ആവോളം ദര്ശിക്കാനാവും. കാല്‍‌പനികതയുടെയും മാസ്മരികതയുടെയും നിറച്ചാര്ത്തുകളോടെ രണ്ട് ഹൃദയങ്ങളുടെ കാന്‍‌വാസില്മനോഹരമായി എഴുതപ്പെടുന്ന ഒരു ചിത്രമാണത്.

നിങ്ങള്തന്നെയാണ് നിങ്ങളുടെ പ്രണയജീവിതത്തിന്റെ ഉറപ്പും ഈടും നിശ്ചയിക്കുന്നത്. തന്റെ ഹൃദയത്തെ തുറന്ന് കാട്ടുന്ന ഒരധ്യാപകന്എന്നതിലുപരി മറ്റൊരു ഹൃദയത്തെ പഠിക്കുന്ന ഒരു വിദ്യാര്ത്ഥിയാണ് ഇവിടെ നിങ്ങള്‍. ആരും പൂര്ണരല്ലെന്നും തെറ്റുകള്മനുഷ്യ സഹജമാണെന്നും തിരിച്ചറിയുന്ന ഒരു കലാകാരന് മാത്രമേ പ്രണയ ചിത്രം പൂര്ണതയില്വരച്ചുചേര്ക്കാനാവൂ. കുറ്റപ്പെടുത്തലുകളും പഴിചാരലുകളും ചിത്രത്തിന്റെ ശോഭയ്ക്ക് മങ്ങലേല്പ്പിക്കും.

പ്രണയത്തിന്റെ സൌന്ദര്യം എന്നെന്നും നിലനിര്ത്താന്ഇതാ കുറച്ച് മാര്ഗങ്ങള്‍...

പ്രണയിനിയുടെ ദൌര്ബല്യങ്ങള്ചൂണ്ടിക്കാണിക്കുന്നതോടൊപ്പം അവളുടെ നന്‍‌മകള്തിരിച്ചറിയുക. കുറ്റപ്പെടുത്തലുകല്പരമാവധി ഒഴിവാക്കുക. പ്രണയിനിയുടെ ഭാഗത്ത് വരുന്ന തെറ്റുകള്ക്ഷമിക്കാന്പഠിക്കുക. നിസാരതെറ്റുകള്അവഗണിക്കുക.

തന്റെ ഭാഗത്തുള്ള തെറ്റുകള്തുറന്ന് സമ്മതിക്കുക. പ്രണയിനിയോട് ആത്മാര്ത്ഥമായി തന്നെ ക്ഷമ ചോദിക്കുക. അപക്വമായ പെരുമാറ്റം കഴിയുന്നതും ഒഴിവാക്കുക.

ഓരോ മനുഷ്യരുടെയും താല്പര്യങ്ങള്വ്യത്യസ്തമാണെന്നറിയുക. ഒരിക്കലും നിങ്ങളുടെ താല്‍‌പര്യങ്ങള്പ്രണയിനിയുടെ മേല്അടിച്ചേല്പ്പിക്കാന്ശ്രമിക്കാതിരിക്കുക. അസ്വസ്ഥമായിരിക്കുന്ന അവസരങ്ങളില്അതിനനുസരിച്ച് പെരുമാറാന്പഠിക്കുക. പ്രണയിനിയുടെ മനസ്സിനെ ശാന്തമാക്കാന്ഉതകുന്ന തരത്തിലുള്ള കാര്യങ്ങള്മാത്രം അവസരത്തില്സംസാരിക്കുക.

നിങ്ങളുടെ പ്രശ്നങ്ങളും വ്യാകുലതകളും കൂട്ടുകാരനോട് അല്ലെങ്കില്കൂട്ടുകാരിയോട് തുറന്ന് പറയുക. ഭാര്യ അല്ലെങ്കില്ഭര്ത്താവ് എന്നതിലുപരി ഒരു നല്ല സുഹൃത്ത് എന്ന നിലയില്കാര്യങ്ങളെ നോക്കിക്കാണുക.

പ്രണയിനി എല്ലാ സമയത്തും തന്റെ സമീപത്ത് വേണമെന്ന് ശാഠ്യം പിടിക്കുന്നത് ശരിയല്ല. മറ്റ് സുഹൃത്തുക്കളുമായി ചെലവിടാന്സമയം കണ്ടെത്തുക. പങ്കാളി ഒരു കളിപ്പാട്ടമല്ലെന്ന് തിരിച്ചറിയുക. അതേസമയം തന്നെ നിങ്ങളുടെ ബന്ധത്തില്മറ്റുള്ളവരുടെ അനാവശ്യമായ ഇടപെടല്ഒഴിവാക്കുക. പങ്കാളിയുമായുള്ള പ്രശ്നങ്ങള്മൂന്നാമതൊരാള്അറിയാതിരിക്കാന്കഴിയുന്നതും ശ്രമിക്കുക.

പരസ്പര സ്നേഹവും ബഹുമാനവും നിലനില്ക്കുമ്പോള്മാത്രമേ ബന്ധം ദൃഢമാകുകയുള്ളൂ. പങ്കാളി പറയുന്ന ഒരു കാര്യവും നിസ്സാരമായി തള്ളിക്കളയാതിരിക്കുക. അവളുടെ അല്ലെങ്കില്അവന്റെ ആശങ്കകള്അവഗണിക്കാതിരിക്കുക. അഭിപ്രായ ഭിന്നതകള്നിലനില്ക്കുമ്പോള്തന്നെ പരസ്പരം ബഹുമാനിക്കാന്ശ്രമിക്കുക. അവള്ക്ക്/ അവന് താന്എല്ലാമെല്ലാമാണെന്നുള്ള ധാരണ സൃഷ്ടിക്കുക. താന്അവളുടെ/അവന്റെ ഉത്തമ സുഹൃത്താണെന്ന് ബോധ്യപ്പെടുത്തുക. ഓരോ കാര്യത്തിലും അവള്ക്ക്/അവന് താന്എത്രമാത്രം പരിഗണന നല്കുന്നു എന്ന് ബോധ്യപ്പെടുത്തുക.

ഒന്നിച്ചിരിക്കാന്സമയം ബോധപൂര്വം കണ്ടെത്തുക. അതിന് പറ്റിയ ഒരു സ്ഥലവും കണ്ടെത്തുക. കേവലം ഉപരിപ്ലവമായ സ്നേഹവാക്കുകള്ക്കപ്പുറം പങ്കാളിയുമായുള്ള ബന്ധം വൈകാരികമാക്കുക. വീഴ്ചകളുടെ ഉത്തരവാദിത്വം ഭാഗികമായെങ്കിലും ഏറ്റെടുത്ത് പ്രണയിനിയുടെ മാനസിക സമ്മര്ദ്ദം കുറയ്ക്കുക. പ്രണയിനിയുടെ മുന്നില്അമിതമായ ദേഷ്യം, ആശങ്ക, ദുഖം തുടങ്ങിയ വികാര പ്രകടനങ്ങള്പരമാവധി ഒഴിവാക്കുക. പരസ്പര ധാരണയാണ് ദാമ്പത്യത്തിന്റെ അടിത്തറ. ധാരണ എന്നും നിലനിര്ത്താന്ശ്രമിക്കുക. തീര്ച്ചയായും പ്രണയ ജീവിതം ഒരു മഹാകാവ്യമാകും.

No comments:

Post a Comment